تفسير ابن كثر - سورة الفاتحة الآية 1 | تواصل | القرآن الكريم

مرحباً بك زائرنا الكريم .. لك حرية الإستفادة والنشر

Surah മുര്സലാത്ത്

മലയാളം

Surah മുര്സലാത്ത് - Aya count 50
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
وَالْمُرْسَلَاتِ عُرْفًا ( 1 ) മുര്സലാത്ത് - Aya 1
തുടരെത്തുടരെ അയക്കപ്പെടുന്നവയും,
فَالْعَاصِفَاتِ عَصْفًا ( 2 ) മുര്സലാത്ത് - Aya 2
ശക്തിയായി ആഞ്ഞടിക്കുന്നവയും,
وَالنَّاشِرَاتِ نَشْرًا ( 3 ) മുര്സലാത്ത് - Aya 3
പരക്കെ വ്യാപിപ്പിക്കുന്നവയും,
فَالْفَارِقَاتِ فَرْقًا ( 4 ) മുര്സലാത്ത് - Aya 4
വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,
فَالْمُلْقِيَاتِ ذِكْرًا ( 5 ) മുര്സലാത്ത് - Aya 5
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;
عُذْرًا أَوْ نُذْرًا ( 6 ) മുര്സലാത്ത് - Aya 6
ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ
إِنَّمَا تُوعَدُونَ لَوَاقِعٌ ( 7 ) മുര്സലാത്ത് - Aya 7
തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.
فَإِذَا النُّجُومُ طُمِسَتْ ( 8 ) മുര്സലാത്ത് - Aya 8
നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,
وَإِذَا السَّمَاءُ فُرِجَتْ ( 9 ) മുര്സലാത്ത് - Aya 9
ആകാശം പിളര്‍ത്തപ്പെടുകയും,
وَإِذَا الْجِبَالُ نُسِفَتْ ( 10 ) മുര്സലാത്ത് - Aya 10
പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,
وَإِذَا الرُّسُلُ أُقِّتَتْ ( 11 ) മുര്സലാത്ത് - Aya 11
ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!
لِأَيِّ يَوْمٍ أُجِّلَتْ ( 12 ) മുര്സലാത്ത് - Aya 12
ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?
لِيَوْمِ الْفَصْلِ ( 13 ) മുര്സലാത്ത് - Aya 13
തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!
وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ ( 14 ) മുര്സലാത്ത് - Aya 14
ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 15 ) മുര്സലാത്ത് - Aya 15
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
أَلَمْ نُهْلِكِ الْأَوَّلِينَ ( 16 ) മുര്സലാത്ത് - Aya 16
പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?
ثُمَّ نُتْبِعُهُمُ الْآخِرِينَ ( 17 ) മുര്സലാത്ത് - Aya 17
പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.
كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ ( 18 ) മുര്സലാത്ത് - Aya 18
അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 19 ) മുര്സലാത്ത് - Aya 19
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.
أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ ( 20 ) മുര്സലാത്ത് - Aya 20
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ ( 21 ) മുര്സലാത്ത് - Aya 21
എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.
إِلَىٰ قَدَرٍ مَّعْلُومٍ ( 22 ) മുര്സലാത്ത് - Aya 22
നിശ്ചിതമായ ഒരു അവധി വരെ.
فَقَدَرْنَا فَنِعْمَ الْقَادِرُونَ ( 23 ) മുര്സലാത്ത് - Aya 23
അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 24 ) മുര്സലാത്ത് - Aya 24
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
أَلَمْ نَجْعَلِ الْأَرْضَ كِفَاتًا ( 25 ) മുര്സലാത്ത് - Aya 25
ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?
أَحْيَاءً وَأَمْوَاتًا ( 26 ) മുര്സലാത്ത് - Aya 26
മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.
وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا ( 27 ) മുര്സലാത്ത് - Aya 27
അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 28 ) മുര്സലാത്ത് - Aya 28
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ ( 29 ) മുര്സലാത്ത് - Aya 29
(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക.
انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ( 30 ) മുര്സലാത്ത് - Aya 30
മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ ( 31 ) മുര്സലാത്ത് - Aya 31
അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.
إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ ( 32 ) മുര്സലാത്ത് - Aya 32
തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.
كَأَنَّهُ جِمَالَتٌ صُفْرٌ ( 33 ) മുര്സലാത്ത് - Aya 33
അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 34 ) മുര്സലാത്ത് - Aya 34
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
هَٰذَا يَوْمُ لَا يَنطِقُونَ ( 35 ) മുര്സലാത്ത് - Aya 35
അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ( 36 ) മുര്സലാത്ത് - Aya 36
അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 37 ) മുര്സലാത്ത് - Aya 37
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ ( 38 ) മുര്സലാത്ത് - Aya 38
(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ ( 39 ) മുര്സലാത്ത് - Aya 39
ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 40 ) മുര്സലാത്ത് - Aya 40
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ ( 41 ) മുര്സലാത്ത് - Aya 41
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.
وَفَوَاكِهَ مِمَّا يَشْتَهُونَ ( 42 ) മുര്സലാത്ത് - Aya 42
അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ ( 43 ) മുര്സലാത്ത് - Aya 43
(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ ( 44 ) മുര്സലാത്ത് - Aya 44
തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 45 ) മുര്സലാത്ത് - Aya 45
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ ( 46 ) മുര്സലാത്ത് - Aya 46
(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 47 ) മുര്സലാത്ത് - Aya 47
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ ( 48 ) മുര്സലാത്ത് - Aya 48
അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 49 ) മുര്സലാത്ത് - Aya 49
അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.
فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ( 50 ) മുര്സലാത്ത് - Aya 50
ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email


Select language



Select surah


شبكة تواصل العائلية 1445 هـ
Powered by Quran For All version 2
www.al-naddaf.com ©1445h