تفسير ابن كثر - سورة الفاتحة الآية 1 | تواصل | القرآن الكريم

مرحباً بك زائرنا الكريم .. لك حرية الإستفادة والنشر

Surah ത്വാരിഖ്

മലയാളം

Surah ത്വാരിഖ് - Aya count 17
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email
وَالسَّمَاءِ وَالطَّارِقِ ( 1 ) ത്വാരിഖ് - Aya 1
ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَمَا أَدْرَاكَ مَا الطَّارِقُ ( 2 ) ത്വാരിഖ് - Aya 2
രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
النَّجْمُ الثَّاقِبُ ( 3 ) ത്വാരിഖ് - Aya 3
തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌.
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ ( 4 ) ത്വാരിഖ് - Aya 4
തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ ( 5 ) ത്വാരിഖ് - Aya 5
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌
خُلِقَ مِن مَّاءٍ دَافِقٍ ( 6 ) ത്വാരിഖ് - Aya 6
തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ ( 7 ) ത്വാരിഖ് - Aya 7
മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.
إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ ( 8 ) ത്വാരിഖ് - Aya 8
അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
يَوْمَ تُبْلَى السَّرَائِرُ ( 9 ) ത്വാരിഖ് - Aya 9
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ ( 10 ) ത്വാരിഖ് - Aya 10
അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
وَالسَّمَاءِ ذَاتِ الرَّجْعِ ( 11 ) ത്വാരിഖ് - Aya 11
ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
وَالْأَرْضِ ذَاتِ الصَّدْعِ ( 12 ) ത്വാരിഖ് - Aya 12
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
إِنَّهُ لَقَوْلٌ فَصْلٌ ( 13 ) ത്വാരിഖ് - Aya 13
തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
وَمَا هُوَ بِالْهَزْلِ ( 14 ) ത്വാരിഖ് - Aya 14
ഇതു തമാശയല്ല.
إِنَّهُمْ يَكِيدُونَ كَيْدًا ( 15 ) ത്വാരിഖ് - Aya 15
തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
وَأَكِيدُ كَيْدًا ( 16 ) ത്വാരിഖ് - Aya 16
ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا ( 17 ) ത്വാരിഖ് - Aya 17
ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.
Facebook Twitter Google+ Pinterest Reddit StumbleUpon Linkedin Tumblr Google Bookmarks Email


Select language



Select surah


شبكة تواصل العائلية 1445 هـ
Powered by Quran For All version 2
www.al-naddaf.com ©1445h